ജോർദാൻ തുറമുഖത്ത് വിഷവാതക ദുരന്തം; 10 പേർ മരിച്ചു, 251 പേർക്ക് പരിക്ക്

By News Desk, Malabar News
Ajwa Travels

അമ്മാൻ: ജോർദാൻ തുറമുഖത്ത് ഉണ്ടായ വിഷവാതക ദുരന്തത്തിൽ പത്ത് പേർക്ക് ദാരുണാന്ത്യം. ജോർദാനിലെ അഖാബ തുറമുഖത്താണ് ദുരന്തമുണ്ടായത്. 251 പേർക്ക് പരിക്കേറ്റു. ചരക്കുനീക്കത്തിനിടെ വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽ നിന്ന് വീണതാണ് അപകട കാരണം. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂർണമായും അടച്ചിരിക്കുകയാണ്. വാതകചോർച്ച തടയാൻ ശ്രമം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

199 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണം. ജനലുകളും വാതിലുകളും അടച്ചെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യപ്രവർത്തകർ നിർദ്ദേശം നൽകി. അപകട മേഖലയുടെ ഏറ്റവുമടുത്ത ജനവാസകേന്ദ്രം 25 കിലോമീറ്റർ അകലെയാണെന്ന് പോലീസ് വ്യക്‌തമാക്കി.

Most Read: 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE