ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പലർക്കായി കാഴ്‌ച വെച്ച 20 വയസുകാരി അറസ്‌റ്റിൽ. പെൺകുട്ടികളുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. അറസ്‌റ്റിലായ പെൺകുട്ടിക്കൊപ്പം 5 പേരെയും കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. നിരവധി സന്ദർഭങ്ങളിലായി ഈ 5 പേർക്ക് പെൺകുട്ടിയെ 20കാരിയായ സഹോദരി പണത്തിന് വിറ്റിരുന്നു.
മയക്കുമരുന്നിന് അടിമയായ പെൺകുട്ടിയെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 13 വയസ് മാത്രമുള്ളപ്പോഴാണ് സഹോദരി കഞ്ചാവ് നൽകിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.
അതേസമയത്ത് തന്നെ ഇൻഡോറിലുള്ള ഒരു വ്യക്‌തിക്ക് തന്നെ കൈമാറി, അയാളിൽ നിന്നും 2,000 രൂപ സഹോദരി വാങ്ങിയതായും പെൺകുട്ടി പറഞ്ഞു. സമീർ എന്ന വ്യക്‌തിയാണ് പെൺകുട്ടിയെ ഇൻഡോറിൽ വെച്ച് ബലാൽസംഗം ചെയ്‌തത്. അറസ്‌റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായി ഗാന്ധി നഗർ പോലീസ് പറഞ്ഞു.
Read also: ബിജെപിയെ വെട്ടിലാക്കി കാലുമാറിയ തൃണമൂല്‍ നേതാക്കള്‍