സ്വർണവിലയിൽ വീണ്ടും ഇടിവ് ; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ

By Trainee Reporter, Malabar News
gold price
Rep. Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്‌ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയുമായി. രണ്ടുദിവസത്തിനിടെ 1,280 രൂപയാണ് പവന് കുറഞ്ഞത്.

രാജ്യാന്തര വിപണിയിലും സ്വർണവിലയിലെ ഇടിവ് തുടരുകയാണ്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,836.30 ഡോളർ നിലവാരത്തിലാണ്. വെള്ളിയാഴ്‌ചയിലെ വിലയിൽ നിന്നും 3.4 ശതമാനമാണ് ഇടിവുണ്ടായത്. ഡോളർ കരുത്താർജ്‌ജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം വർധിച്ചതും ഓഹരിവിപണിയിലെ കുതിപ്പുമെല്ലാം സ്വർണവിലയെ ബാധിച്ചു.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 48,760 രൂപയായി. രണ്ടുദിവസം കൊണ്ട് 2,350 രൂപയാണ് കുറഞ്ഞത്.

Read also: ഒമാന്‍; രണ്ട് തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE