സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 80 രൂപ കുറഞ്ഞു

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്‌ച പവന് 80 രൂപ കുറഞ്ഞ് 36,360 രൂപയിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്‌ച പവന് 720 രൂപയും ബുധനാഴ്‌ച 480 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസത്തെ വൻ വിലയിടിവിനു ശേഷം ഒരു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നാണ് വീണ്ടും കുറഞ്ഞത്.

ഓഗസ്‌റ്റിൽ സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ചാഞ്ചാട്ടം തുടർന്നിരുന്നു. നാലു മാസത്തിനുള്ളിൽ ഗ്രാമിന് 705 രൂപയുടേയും പവന് 5,600 രൂപയുടേയും ഇടിവാണ് രേഖപ്പെടുത്തിയത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില മാറിമറയുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 1,810.44 ഡോളർ നിലവാരത്തിലെത്തി.

അമേരിക്കൻ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തോടെ രാഷ്‌ട്രീയ അനിശ്‌ചിതത്വത്തിന് പരിഹാരമായതും കോവിഡ് വാക്‌സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

Gulf News:  സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE