പവന് 520 രൂപ കുറഞ്ഞു; സ്വർണവിലയിൽ വീണ്ടും ഇടിവ്

By Staff Reporter, Malabar News
gold price
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. പത്തുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന്റെ വില 60 രൂപ കുറഞ്ഞ് 4180 രൂപയായി.

പവന് 42,000 രൂപയുണ്ടായിരുന്ന കഴിഞ്ഞ ഓഗസ്‌റ്റ് ഏഴിനാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 5,250 രൂപയാണ് അന്നുണ്ടായിരുന്നത്. 8560 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയിൽ  ഇതുവരെ ഉണ്ടായത്.

സ്വര്‍ണവില കുറയാൻ കാരണമായത് ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും ഡോളര്‍ മെച്ചപ്പെട്ടതുമാണ്. സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങിയതും വിലയെ ബാധിച്ചു.

റെക്കോഡ് തകർച്ച നേരിട്ടതിന് പിന്നാലെ ഇന്നലെ സ്വർണത്തിന് വില വർധിച്ചിരുന്നു. പവന് 280 രൂപയാണ് ഇന്നലെ കൂടിയത്. എന്നാൽ ഇന്ന് വീണ്ടും സ്വർണവില ഇടിഞ്ഞു.

Read Also: ബാങ്കിന്റെ പേരില്‍ വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്‌ടമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE