സ്വർണവില ഒറ്റയടിക്ക് 600 രൂപ കൂടി, പവന് 36,720 രൂപ

By Trainee Reporter, Malabar News
Gold Rate Today
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും കൂടി. ഒറ്റയടിക്ക് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 36,720 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 4,590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്‌ച ഒരു പവൻ സ്വർണത്തിന് വില. ഡോളർ തളർച്ച നേരിട്ടതോടെ രാജ്യാന്തര വിപണിയിൽ സ്‌പോട് സ്വർണ വില ഔൺസിന് 1,830 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,172 രൂപ നിലവാരത്തിലേക്ക് ഉയർന്നു.

കോവിഡിനെതിരായ വാക്‌സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയെ തുടർന്ന് കഴിഞ്ഞ ആഴ്‌ചയിൽ സ്വർണവിലയിൽ കനത്ത ഇടിവ് നേരിട്ടിരുന്നു. ഡോളറിന്റെ തളർച്ചയാണ് ഇപ്പോൾ സ്വർണ വില വർധിക്കാൻ കാരണമായത്.

Read also: ഇന്ത്യയിലാദ്യമായി ബിജെപിയുടെ ‘വ്യാജസൃഷ്‌ടിയെ’ പൊളിച്ചടുക്കി ട്വിറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE