കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്; രണ്ട് പേർ പിടിയിൽ

By Staff Reporter, Malabar News
Gold worth Rs 1 crore seized in Nedumbassery
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2669 ഗ്രാം സ്വർണമാണ് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി അനിൽ കുഡ്‌ലു, എയർ അറേബ്യയിൽ ഷാർജയിൽ നിന്നെത്തിയ ആലപ്പുഴ ചേർത്തല സ്വദേശി ജോൺസൻ വർഗീസ് എന്നിവരാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

ഈ മാസം തന്നെ വിമാനത്താവളത്തിൽ നിന്ന് രണ്ടിലധികം തവണ സ്വർണക്കടത്ത് പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്‌ച ലക്ഷക്കണക്കിന് രൂപയുടെ വിദേശകറൻസിയും എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വിമാനത്താവളത്തിൽ പരിശോധനകൾ കർശനമാക്കി.

Read Also: പുതുമോടിയിൽ കൈരളി, ശ്രീ തിയേറ്ററുകൾ; ഉൽഘാടനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE