പുതുമോടിയിൽ കൈരളി, ശ്രീ തിയേറ്ററുകൾ; ഉൽഘാടനം ഇന്ന്

By Staff Reporter, Malabar News
kairali-sree
Ajwa Travels

കോഴിക്കോട്: സിനിമാ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കാനായി ആധുനീകരിച്ച കൈരളി, ശ്രീ തിയേറ്ററുകൾ പ്രദർശനത്തിനൊരുങ്ങി. ഏഴുകോടി രൂപ ചിലവിൽ കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.

തിയേറ്ററുകളിൽ ബാർകൊ 4കെ ജിബി ലേസർ പ്രോജക്‌ടർ , അറ്റ്‌മോസ് സൗണ്ട് സിസ്‌റ്റം, ട്രിപ്പിൾ ബീം 3ഡി, ആർജിബി ലേസർ സ്‌ക്രീൻ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ലോബി, പുഷ്‌ബാക്ക് ഇരിപ്പിടങ്ങൾ, ബുക്ക് സ്‌റ്റാൾ, ലളിതകലാ അക്കാദമിയുടെ പെയിന്റിങ് ഗാലറി, ഫീഡിങ് റൂം, വിഐപി ലോഞ്ച്, ടിക്കറ്റിനൊപ്പം വാഹന പാർക്കിങ് മുൻകൂട്ടി റിസർവ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയുമുണ്ട്.

പുതുക്കിപ്പണിത തിയേറ്റർ സമുച്ചയം വ്യാഴാഴ്‌ച വൈകീട്ട് നാലിന് സാംസ്‌കാരിക മന്ത്രി എകെ ബാലൻ ഉൽഘാടനം ചെയ്യും. എംകെ മുനീർ എംഎൽഎ അധ്യക്ഷനാകും. തൊഴിൽ, എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണൻ, എംപിമാരായ എംവി ശ്രേയാംസ്‌കുമാർ, എംകെ രാഘവൻ, എംഎൽഎമാരായ എ പ്രദീപ്‌കുമാർ, പുരുഷൻ കടലുണ്ടി എന്നിവർ പങ്കെടുക്കും.

ചലച്ചിത്ര വികസന കോർപ്പറേഷൻ ഭരണസമിതി അംഗം കൈതപ്രം ദാമോദരൻ നമ്പൂതിരി, സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മനോജ് കാന തുടങ്ങിയവരെ ചടങ്ങിൽ വച്ച് ആദരിക്കും. ഉൽഘാടന ചടങ്ങിനുശേഷം, ഓസ്‌കർ അവാർഡ് ലഭിച്ച ‘1917’ എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും. ഫെബ്രുവരി 19 മുതൽ രണ്ട് തിയേറ്ററിലും സാധാരണ പ്രദർശനമുണ്ടായിരിക്കും.

Read Also: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; വാദം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE