കരിപ്പൂരിൽ നാലര കിലോ സ്വർണവുമായി 5 പേർ പിടിയിൽ

By News Desk, Malabar News
Malabarnews_gold smuggling in delhi
Representational image
Ajwa Travels

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നു വന്ന നാല് പേരും ദുബായിൽ നിന്നും വന്ന ഒരാളുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ഏകദേശം രണ്ട് കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ ദിലുലാൽ, നിജാൽ, നാദാപുരം സ്വദേശി മുസ്‌തഫ, കാസർഗോഡ് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.

കരിപ്പൂരിൽ സ്വർണക്കടത്ത് തുടർക്കഥ ആവുകയാണ്. നിരവധി കേസുകൾ ഉദ്യോഗസ്‌ഥർ പിടികൂടുന്നുണ്ടെങ്കിലും സ്വർണം കടത്താനുള്ള ശ്രമങ്ങളിൽ കുറവുണ്ടാകുന്നില്ല എന്നതാണ് വസ്‌തുത.

Malabar News: പാലക്കാട് ജില്ലയിൽ പിഎസ്‌സി പ്രിലിമിനറി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE