നല്ല ജനാധിപത്യത്തിന് തുറന്ന ചര്‍ച്ചകള്‍ അനിവാര്യം; അറ്റോര്‍ണി ജനറല്‍

By Syndicated , Malabar News
kk venugopal_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമാണ് ആരോഗ്യപരമായ ജനാധിപത്യത്തിന് ആവശ്യമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍.  നല്ല ജനാധിപത്യത്തിന് തുറന്ന ചര്‍ച്ചകള്‍ ആവശ്യമാണ്. സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ചകളില്‍ വിലക്കേര്‍പ്പെടുത്തേണ്ട അവസരങ്ങള്‍ സുപ്രീം കോടതി പരമാവധി കുറക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ളിക് ടിവിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അനേകം പേര്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജി പരിഗണിക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നു. എന്നാല്‍ അവശ്യ ഘട്ടങ്ങളില്‍ മാത്രമേ കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കൂ എന്ന്  വേണുഗോപാല്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന  തരത്തില്‍ കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ല്‍   അറ്റോര്‍ണി ജനറലായി ചാര്‍ജെടുത്ത ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലാവധി അടുത്ത വര്‍ഷം പകുതിയോടെ അവസാനിക്കും.

Read also: വാക്‌സിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് നീളില്ല; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE