വാക്‌സിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് നീളില്ല; പ്രധാനമന്ത്രി

By News Desk, Malabar News
Country Will Not Have To Wait Too Long For COVID-19 Vaccine: PM Modi
PM Modi
Ajwa Travels

ലഖ്‌നൗ: കോവിഡ് പ്രതിരോധ വാക്‌സിനായി രാജ്യത്തെ ജനങ്ങൾക്ക് അധിക നാൾ കാത്തിരിക്കേണ്ടി വരില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, രോഗ വ്യാപനം തടയുന്നത് വരെ നിയന്ത്രണങ്ങളിൽ ഇളവ് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗ്ര മെട്രോ പദ്ധതിയുടെ നിർമാണം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ശാസ്‌ത്രജ്‌ഞരുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ അടിസ്‌ഥാനത്തിലാണ്‌ വാക്‌സിൻ ഉടൻ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. എങ്കിലും, മുൻകരുതലുകളുടെ കാര്യത്തിൽ ഒരു അയവും ഉണ്ടാകാൻ പാടില്ല. മാസ്‌കും സാമൂഹിക അകലവും കൃത്യമായി പാലിച്ചിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Also Read: രാജ്യവ്യാപക മെഡിക്കൽ ബന്ദിന് ഐഎംഎ ആഹ്വാനം

ആഗ്ര മെട്രോ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വീഡിയോ കോൺഫറൻസ് വഴിയാണ് നരേന്ദ്ര മോദി ഉൽഘാടനം ചെയ്‌തത്‌. ആഗ്രയിലെ ജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുഗമമായ യാത്രക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതി 5 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കേന്ദ്രം പറയുന്നത്. ആഗ്രയിലെ 15 ബറ്റാലിയന്‍ പിഎസി പരേഡ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു ഉൽഘാടനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE