പുതിയ ഉൽപന്നവുമായി ഗൂഗിൾ; വാർത്താ മാദ്ധ്യമങ്ങൾക്ക് 100 കോടി

By News Desk, Malabar News
google-invest-100-billion-for-paying-news-publishers
Representational Image
Ajwa Travels

പ്രസാധകര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ നേട്ടമുള്ള പുതിയ ഉല്‍പന്നം പുറത്തിറക്കാൻ ഒരുങ്ങി ഗൂഗിൾ.
ന്യൂസ് ഷോകേസ് എന്ന് പേരിട്ട ഉൽപന്നത്തിന് മുന്നോടിയായി വാർത്താ മാദ്ധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിന് മൂന്ന് വര്‍ഷത്തേക്ക് 100 കോടി ഡോളറാണ് നീക്കി വെച്ചിരിക്കുന്നത്.

ന്യൂസ് ഷോകേസ് വായനക്കാര്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്തകളെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്‌ച നല്‍കുന്നതിനും പ്രസാധകര്‍ക്ക് വായനക്കാരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും സഹായകമാകുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞു. വ്യത്യസ്‌തതയുള്ള വാര്‍ത്താനുഭവം സമ്മാനിക്കുന്നതിന് ഗുണമേൻമയുള്ള ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി തങ്ങള്‍ പ്രതിഫലം നല്‍കുമെന്നും ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിബദ്ധതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഷോകേസ് ഗൂഗിളിന്റെ മറ്റ് വാര്‍ത്താ ഉല്‍പന്നങ്ങളില്‍ നിന്ന് വ്യത്യസ്‌തമാണെന്നും ഇതില്‍ ഏതെല്ലാം വാര്‍ത്തകള്‍ വായനക്കാരെ കാണിക്കണമെന്നും അവ എങ്ങനെ അവതരിപ്പിക്കണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്യം ഉണ്ടായിരിക്കുമെന്നും പിച്ചെ അറിയിച്ചു. ഗൂഗിളിന്റെ വാര്‍ത്താ ഉല്‍പ്പന്നങ്ങള്‍ക്കുള്ളില്‍ പ്രദര്‍ശിപ്പിക്കുന്ന വാര്‍ത്തകള്‍ പാക്കേജ് ആക്കി നല്‍കാനും പ്രസാധകര്‍ക്ക് സാധിക്കും. വീഡിയോ, ഓഡിയോ എന്നിവ ഉൾപ്പെടുത്തുകയും ചെയ്യാം.

ബ്രസീൽ, ജർമനി എന്നിവിടങ്ങളിലാണ് ന്യൂസ് ഷോകേസ് ആദ്യം ലഭ്യമാകുക. ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന,കാനഡ, യുകെ, ഓസ്‌ട്രേലിയ, എന്നിവിടങ്ങളിലായി 200 പ്രസാധകരുമായി ഗൂഗിള്‍ സഹകരിക്കുന്നുണ്ട്. കൂടുതല്‍ പ്രസാധകരെ ഉള്‍പ്പെടുത്തി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ന്യൂസ് ഷോകേസ് എത്തിക്കുമെന്നും പിച്ചെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE