ആന്‍ഡ്രോയിഡ് ആപ്പുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ എഞ്ചിനീയര്‍മാരെ തേടി ഗൂഗിള്‍

By Staff Reporter, Malabar News
technology image_malabar news
Representational Image
Ajwa Travels

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലെ സുരക്ഷാ സാങ്കേതിക പ്രശ്‌നങ്ങളും വ്യാജ കോവിഡ്-19 ആപ്ലിക്കേഷനുകളും കണ്ടെത്തുന്നതിനായി സുരക്ഷാ എഞ്ചിനീയര്‍മാരെ തേടി ഗൂഗിള്‍. റിവേഴ്‌സ് എഞ്ചിനീയറിങ്, ടെക്‌നിക്കല്‍ സെക്യൂരിറ്റി അസസ്‌മെന്റ്, കോഡ് ഓഡിറ്റ്, തേഡ് പാര്‍ട്ടി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെയും ലൈബ്രറികളുടേയും ഡിസൈന്‍ റിവ്യൂ എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് ഗൂഗിള്‍ സുരക്ഷാ എഞ്ചിനീയര്‍മാരെ തേടുന്നത്.

ആപ്പുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. അതേസമയം സുരക്ഷിതമായൊരു സംവിധാനം എന്നൊന്നില്ലെന്നും കൂടുതല്‍ സുരക്ഷിത്വമുള്ള സംവിധാനം എന്നേ പറയാനാവു എന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടി. ഗൂഗിള്‍ ഉപയോക്‌താക്കള്‍ക്ക് സുരക്ഷിതമായ പ്രവര്‍ത്തനാന്തരീക്ഷം നല്‍കുന്നതിനാണ് തങ്ങളുടെ സുരക്ഷാ ടീം പ്രവര്‍ത്തിക്കുകയെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ഗൂഗിളിലെ അടിസ്ഥാന സുരക്ഷാ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും പ്രധാന സുരക്ഷാ പരിഷ്‌കാരങ്ങള്‍ വരുത്തുകയുമാണ് പുതിയ ആന്‍ഡ്രോയിഡ് സുരക്ഷാ ടീമിന്റെ ലക്ഷ്യം.

ഗൂഗിള്‍ പ്ലേയിലെ സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് ബഗ് ബൗണ്ടി പ്രോഗ്രാമായ ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാര്‍ഡ് പ്രോഗ്രാം വഴി ഗൂഗിള്‍ പാരിതോഷികം നല്‍കാറുണ്ട്. കഴിഞ്ഞവര്‍ഷം പിക്‌സല്‍ ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് ഏകദേശം 10 കോടി രൂപ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ നേട്ടം സുരക്ഷാ ടീമംഗങ്ങള്‍ക്ക് ലഭിക്കുകയില്ല.

ആന്‍ഡ്രോയിഡിന്റെ പത്യേക ഡെവലപ്പര്‍ പ്രിവ്യൂ പതിപ്പുകളില്‍ ഒരു സുരക്ഷാ ഗവേഷകന് പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ 50 ശതമാനം അധിക ബോണസ് നല്‍കും. ഇതുവഴി 10.5 കോടി സമ്മാനമായി ലഭിക്കും.

Read Also: ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ 7 മുതല്‍; ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE