കോവിഡിനെ പിന്തള്ളി മെസി ഒന്നാമത്

By Team Member, Malabar News
Malabarnews_messi
ലയണൽ മെസി
Ajwa Travels

ലോകത്തെ മുഴുവന്‍ തോല്‍പ്പിച്ച് മുന്നേറുന്ന കോവിഡിനെ ഗൂഗിള്‍ സെര്‍ച്ചില്‍ അടിയറവ് പറയിച്ച് ഇതിഹാസ താരം മെസി. മാസങ്ങളായി ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത് ഉണ്ടായിരുന്നത് കോവിഡ് ആയിരുന്നു. ബാഴ്സലോണയില്‍ നിന്നും മെസി പടിയിറങ്ങുകയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ മെസി ഒന്നാമതെത്തിയത്.

‘മെസി ലീവ്സ് ബാഴ്സ’ എന്ന സെര്‍ച്ചാണ് ഇപ്പോള്‍ കോവിഡിനെ തോല്‍പ്പിച്ച് മുന്നേറുന്നത്. ഒപ്പം തന്നെ മെസി എന്ന വാക്ക് ഉപയോഗിച്ച് കൊണ്ടുള്ള മറ്റ് സെര്‍ച്ചുകളിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ബാഴ്സ പ്രസിഡന്റ് ബര്‍തോമ്യുവിനെ സെര്‍ച്ച് ചെയ്തവരും നിരവധിയാണ്.

ക്ലബ്ബുമായുള്ള കരാര്‍ മെസി അവസാനിപ്പിക്കുകയാണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ജൂലൈ വരെയാണ് ബാഴ്സലോണയുമായുള്ള മെസിയുടെ കരാർ. എന്നാല്‍ സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിന് ക്ലബ് വിട്ട് പോകാമെന്ന നിബന്ധന കരാറിലുണ്ട്. ബാഴ്സ ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പ്രധാനമായും ക്ലബ്ബ് വിടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE