ഗ്രീസ്‌മാൻ ബാഴ്‌സ വിട്ടു; അത്‍ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങി

By Staff Reporter, Malabar News
antoin-greazman
Ajwa Travels

ബാഴ്‌സലോണ: ഫ്രഞ്ച് സ്ട്രൈക്കർ അന്റോണിയോ ഗ്രീസ്‌മാൻ ബാഴ്‌സലോണ വിട്ടു. തന്റെ മുൻ ക്ളബായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്‌പാടിസ്‌ഥാനത്തിൽ ക്ളബ് വിടുന്ന താരത്തെ സീസൺ അവസാനം 40 മില്ല്യൺ യൂറോ ട്രാൻസ്‌ഫർ ഫീ നൽകി അത്‌ലറ്റിക്കോ മാഡ്രിഡിന് സ്വന്തമാക്കാം. രണ്ട് സീസണുകൾക്ക് മുൻപാണ് ഗ്രീസ്‌മാൻ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ബാഴ്‌സയിലെത്തിയത്.

ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന മണിക്കൂറുകളിലായിരുന്നു ഫുട്ബോൾ ലോകം തീരെ പ്രതീക്ഷിക്കാതിരുന്ന സംഭവം. രണ്ട് വർഷം ടീമിൽ കളിച്ചിട്ടും കാര്യമായ പ്രകടന മികവ് പുറത്തെടുക്കാൻ കഴിയാതിരുന്ന ഗ്രീസ്‌മാന്റെ വേതനവും ബാഴ്‌സയ്‌ക്ക് പ്രതിസന്ധിയായിരുന്നു. കൈമാറ്റ സമയവുമായി ബന്ധപ്പെട്ട ചില അനിശ്‌ചിതത്വങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് താരം ക്ളബ് വിട്ട വിവരം ബാഴ്‌സ തന്നെ അറിയിച്ചു.

Read Also: വേണു കുന്നപ്പിള്ളിയുടെ ‘ജോഷി’ ചിത്രം; ജയസൂര്യക്ക് ജൻമദിന സമ്മാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE