വേണു കുന്നപ്പിള്ളിയുടെ ‘ജോഷി’ ചിത്രം; ജയസൂര്യക്ക് ജൻമദിന സമ്മാനം

By Siva Prasad, Special Correspondent (Film)
  • Follow author on
Joshiy_Venu Kunnappilly_Jayasurya

മലയാളത്തിന്റെ മാസ്‌റ്റർ ക്രാഫ്റ്റ്‌സ്‌മാൻ ജോഷിയുടെ സംവിധാനത്തിൽ ജയസൂര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജയസൂര്യക്കുള്ള ജൻമദിന സമ്മാനമായാണ് ചിത്രത്തിന്റെ പ്രഖ്യാപനം. മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളി നിർമാണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ തീരുമാനിച്ചിട്ടില്ല.

മാസ്‌റ്റർ ക്രാഫ്റ്റ്‌സ്‌മാൻ ജോഷിയും, മലയാളത്തിലെ പ്രമുഖ നിർമാണ ബാനറായ കാവ്യ ഫിലിംസും ജയസൂര്യയുമായി ഒന്നിക്കുമ്പോൾ അതൊരു മാസ്‌റ്റർ പീസ്, ബ്‌ളോക് ബസ്‌റ്റർ ചിത്രമായിരിക്കും എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് മറിച്ചൊരു അഭിപ്രായം ഉണ്ടാകില്ല. പൊറിഞ്ചു മറിയം ജോസിന്റെ വൻ വിജയത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

കുറെ നാളുകൾക്ക് ശേഷം നടൻ ജയസൂര്യയുടെ ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കാം. ഓർഡിനറി, പോളി ടെക്‌നിക്, മധുരനാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു തുടങ്ങിയ സിനിമകളുടെ എഴുത്തുകാരനും രണ്ട് സിനിമകളുടെ നിർമാതാവുമായ നിഷാദ് കോയയാണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ നിർവഹിക്കുന്നത്. പ്രൊജക്‌ട് ഡിസൈൻ ബാദുഷ എൻഎം, വാർത്ത പ്രചരണം: വാഴൂർ ജോസ്, പി ശിവപ്രസാദ്, മഞ്‌ജു ഗോപിനാഥ് എന്നിവരാണ്.

Most Read: യുപിയിൽ അജ്‌ഞാത രോഗ ഭീഷണി; രണ്ട് ആഴ്‌ചയ്‌ക്കിടെ 68 മരണമെന്ന് റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE