മെസിക്ക് കോവിഡ് സ്‌ഥിരീകരിച്ചു; വാനസിനെതിരെ മൽസരിക്കില്ല

By News Desk, Malabar News
Lionel Messi confirmed by Kovid; Will not compete against Vanas

പാരിസ്: പിഎസ്‌ജിയുടെ സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വാനസിനെതിരായ കൂപെ ഡെ ഫ്രാൻസിനു മുന്നോടിയായാണ് മെസി ഉൾപ്പെട നാല് പിഎസ്‌ജി താരങ്ങൾക്ക് രോഗം സ്‌ഥിരീകരിച്ചത്. പിഎസ്‌ജി വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മെസിയെ കൂടാതെ പ്രതിരോധ താരം യുവാൻ ബെർനാട്, ഗോൾകീപ്പർ സെർജിയോ റിക്കോ, മിഡ്‌ഫീൽഡർ നഥാൻ ബിറ്റുമസല എന്നീ താരങ്ങൾക്കാണ് രോഗബാധ. നാല് പേരും ഐസൊലേഷനിൽ കഴിയുകയാണ്. മെസിയുടെ ആരോഗ്യനില തൃപ്‌തികാരമാണെന്ന് പിഎസ്‌ജി അധികൃതർ വ്യക്‌തമാക്കി.

മികച്ച ഫുട്‍ബോളർക്കുള്ള ബാലൺദ്യോർ പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയ മെസി ഈ സീസണിലാണ് ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിൽ എത്തിയത്. കോവിഡ് ബാധിതനായതോടെ ഫ്രഞ്ച് കപ്പിൽ വാനസിനെതിരായ പോരാട്ടത്തിൽ മെസിക്ക് കളിക്കാനാകില്ല. പരിക്ക് മൂലം നെയ്‌മറും നേരത്തെ പിൻമാറിയിരുന്നു. ട്രാൻസ്‌ഫർ വിൻഡോയിലൂടെ എംബപ്പെ ടീം വിടാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇതോടെ പിഎസ്‌ജി വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.

Also Read: ഛത്തീസ്‌ഗഡ്‌ സർക്കാർ കലണ്ടറിൽ മുഖചിത്രമായി ട്രാൻസ്ജെൻഡർ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE