ഛത്തീസ്‌ഗഡ്‌ സർക്കാർ കലണ്ടറിൽ മുഖചിത്രമായി ട്രാൻസ്ജെൻഡർ പോലീസ്

By Desk Reporter, Malabar News
Transgender police on the cover of the Chhattisgarh government calendar
Ajwa Travels

റായ്‌പൂർ: 2022ലെ കലണ്ടറിൽ സംസ്‌ഥാന പോലീസിലെ ട്രാൻസ്ജെൻഡറുകളെ മുഖചിത്രമാക്കി ഛത്തീസ്‌ഗഡ്‌ സർക്കാർ. 2022 കലണ്ടറിലെ സെപ്റ്റംബർ മാസത്തിലെ മുഖചിത്രമായാണ് ട്രാൻസ്ജെൻഡർ പോലീസുകാരെ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസ് വേഷത്തിൽ മനോഹരമായി പുഞ്ചിരിച്ച് നിൽക്കുന്ന അവരുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രം കലണ്ടറിൽ നൽകിയ ഛത്തീസ്‌ഗഡിലെ ഭൂപേഷ് ബാഗൽ സർക്കാരിനെ ഏവരും അഭിനന്ദിക്കുകയാണ്. മറ്റ് സംസ്‌ഥാനങ്ങളും ഈ മാതൃക പിന്തുടരണമെന്ന ആവശ്യം ഉന്നയിക്കുന്നവരും കുറവല്ല.

2021 മാർച്ചിലായിരുന്നു 13 ട്രാൻസ്ജെൻഡര്‍മാർ കോണ്‍സ്‌റ്റബിള്‍മാരായി ഛത്തീസ്‌ഗഡ്‌ പോലീസിൽ നിയമനം നേടിയത്. തികച്ചും മെറിറ്റിന്റെ അടിസ്‌ഥാനത്തിലായിരുന്നു നിയമനം എന്നത് അവരുടെ നേട്ടത്തിന്റെ തിളക്കം വർധിപ്പിച്ചു. 2017-18 വർഷമായിരുന്നു പരീക്ഷ നടന്നത്. മാര്‍ച്ച് ഒന്നിന് പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവരുടെ നിയമന ഉത്തരവ് വന്നത്.

ട്രാൻസ്ജെൻഡര്‍ സമൂഹത്തിന്റെ ആത്‌മവിശ്വാസം വർധിപ്പിക്കുന്നതിനും അവരോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരുന്നതിനുമാണ് ഈ ചരിത്ര നീക്കമെന്ന് സര്‍ക്കാര്‍ അന്ന് വ്യക്‌തമാക്കിയിരുന്നു. 13 പേരില്‍ എട്ടുപേര്‍ തലസ്‌ഥാന നഗരമായ റായ്‌പൂരിൽ നിന്നുള്ളവരായിരുന്നു. രണ്ടുപേര്‍ രാജ്‌നന്ദഗോണ്‍ സ്വദേശികളും മറ്റുള്ളവർ ബിലാസ്‌പുർ, കോര്‍ബ, സുര്‍ഗുജ സ്വദേശികളുമാണ്.

Most Read:  പെഗാസസ്‌; കൂടുതൽ വിവരങ്ങൾ തേടി സുപ്രീം കോടതി സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE