ഇനി വീഡിയോകള്‍ മാത്രമല്ല; യൂട്യൂബിനെ ഇ- വിപണി ആക്കാനൊരുങ്ങി ഗൂഗിള്‍

By Staff Reporter, Malabar News
technology image_malabar news
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: യൂട്യൂബില്‍ നിന്നുള്ള പരസ്യ വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ യൂട്യൂബിനെ ഒരു ഓണ്‍ലൈന്‍ വിപണി കൂടിയായി പരിവര്‍ത്തന പെടുത്താന്‍ ഒരുങ്ങി ഗൂഗിള്‍.

യൂട്യൂബില്‍ വരുന്ന വീഡിയോകളും കാഴ്‌ചക്കാരും ഈ കോവിഡ് കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. അതു പരിഗണിച്ചു പുതിയ പരിഷ്‌കാരങ്ങള്‍ ആലോചിക്കുകയാണ് ഗൂഗിള്‍ എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ടെക് സൈറ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ മാറ്റം യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്കും ഗുണകരമാണ്.

യൂട്യൂബില്‍ ഒരു ഫാഷന്‍ വീഡിയോ കാണുമ്പോള്‍ അതിന് ഒപ്പം തന്നെ അത് ഷോപ്പ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. യൂട്യൂബ് എന്ന വീഡിയോ പ്ളാറ്റ്‌ഫോമിന്റെ വിനിയോഗിക്കാത്ത ശേഷിയാണ് ഇതെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. നിലവില്‍ പരസ്യ വരുമാനത്തിന്റെ ഒരു പങ്കാണ് യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍മാരുമായി പങ്കുവെക്കുന്നത്. പുതിയ സംവിധാനത്തില്‍ ഒരോ വില്‍പ്പനയുടെയും 30 ശതമാനം വീഡിയോയുടെ ഉടമസ്‌ഥരുമായി പങ്കിടാനാണ് യൂട്യൂബ് ആലോചിക്കുന്നത് എന്നാണ് സൂചന.

Read Also: രാജ്യത്ത് വാക്‌സിൻ അടുത്ത വർഷം ആദ്യമെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE