തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

By News Desk, Malabar News
Father hacks son to death in Ernakulam
Ajwa Travels

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ വീട് കയറി നടത്തിയ ആക്രമണത്തില്‍ ആറാലുംമൂട് സ്വദേശി സുനിലിന് വെട്ടേറ്റു. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. ഇരുകൂട്ടർക്കും ക്രിമിനൽ പശ്‌ചാത്തലം ഉണ്ടെന്ന് പോലീസ് അറിയിച്ചു.

പരിക്കേറ്റ സുനിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സുനിലിനും പ്രതികൾക്കുമെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ഒരു മരണ വീട്ടിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതിനെ തുടർന്ന് നേരിയ തോതിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന് പകരം വീട്ടാൻ എത്തിയവരാണ് ആക്രമിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

Also Read: ‘ഗവർണർ പദവി ആഡംബരം, ശ്രമിക്കുന്നത് മാദ്ധ്യമശ്രദ്ധ നേടാൻ’; കാനം രാജേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE