സാന്റിയാഗോ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

സാന്റിയാഗോ: ലോകത്തെമ്പാടും ആശങ്ക വിതക്കുന്ന കൊറോണ വൈറസ് ഇപ്പോൾ മൃഗങ്ങളിലേക്കും പടരുന്നതായി പഠനങ്ങൾ. സാന്റിയാഗോ മൃഗശാലയിലെ സഫാരി പാർക്കിലുള്ള 8 ഗൊറില്ലകൾക്ക് ജനുവരി ആദ്യവാരം കൊറോണ വൈറസ് സ്‌ഥിരീകരിച്ചതായി മൃഗശാല അധികൃതർ വെളിപ്പെടുത്തി. മൃഗശാലയിലെ രണ്ടു ഗൊറില്ലകൾക്ക് ചുമയും പണിയും കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് മൃഗശാലയിലെ മറ്റു മൃഗങ്ങൾക്കും ഇത് ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതർ.

ചെറിയ രീതിയിൽ ചുമയും ശ്വാസതടസവും ഉള്ള ഗൊറില്ലകളുടെ ഗൊറില്ലകളുടെ ആരോഗ്യസ്‌ഥിതി ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. കോവിഡ് സ്‌ഥിരീകരിച്ച ഗൊറില്ലകളെ ക്വാറന്റയിൻ ചെയ്‌തെന്ന് മൃഗശാല എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ലിസ പേഴ്‌സൺ അറിയിച്ചു. മൃഗശാലയിലെ കോവിഡ് പോസിറ്റീവായ ജീവനക്കാരിൽ നിന്നായിരിക്കും ഗൊറില്ലകൾക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നു.

അമേരിക്കയിൽ ഇതാദ്യമായാണ് ഗൊറില്ലകളിൽ കോവിഡ് 19 സ്‌ഥിരീകരിക്കുന്നത്. പൂച്ച, പട്ടി എന്നിവക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ന്യൂയോർക്ക് ബ്രോൺസ് മൃഗശാലയിലെ കടുവക്കും കോവിഡ് 19 സ്‌ഥിരീകരിച്ചിരുന്നു. ‌

Read also:കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; മുന്നറിയിപ്പുമായി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE