ജാഗ്രത തുടരണം; കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല, മുന്നറിയിപ്പ്

By News Desk, Malabar News
Will covid become a Dangerous again in the state? Spreading is highly contagious
Rep. Image
Ajwa Travels

വാഷിങ്ടൺ: ഒരിടവേളക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. രോ​ഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കോവിഡ് വ്യാപന തരം​ഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോ​ഗ്യ സംഘടന വ്യക്‌തമാക്കി.

‘മഞ്ഞുമലയുടെ അറ്റം’ എന്നാണ് നിലവിലെ രോ​ഗവ്യാപനത്തെ ലോകാരോ​ഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ​ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ, കൂടുതൽ വ്യാപന ശേഷിയുള്ള ഒമൈക്രോൺ വകഭേദം, ​ഉപവിഭാഗമായ BA.2, കോവിഡ് വാക്‌സിനേഷനിലെ കുറവ് എന്നിവയാണ് വീണ്ടും കേസുകൾ വർധിക്കുന്നതിന് ലോകാരോ​ഗ്യ സംഘടന കാരണമായി പറയുന്നത്.

കഴിഞ്ഞ ആഴ്‌ചത്തെ അപേക്ഷിച്ച് ആഗോള​ തലത്തിൽ പുതിയ കോവിഡ് കേസുകളിൽ എട്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് ഏഴ് മുതൽ പതിനൊന്ന് വരെ 1 കോടിയിലേറെ കോവിഡ് കേസുകളും 43,000 കോവിഡ് മരണങ്ങളും ലോകത്ത് റിപ്പോർട് ചെയ്‌തു. ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ദക്ഷിണ പസഫിസ് മേഖലകളിലാണ് കൂടുതലും രോഗവ്യാപനം ഉണ്ടായിരിക്കുന്നത്. 25 ശതമാനം വർധനവാണ് ഈ മേഖലകളിൽ കോവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്നത്.

Most Read: അസം കൂട്ടബലാൽസംഗ കേസ്; പ്രതി പോലീസ് വെടിയേറ്റ്‌ കൊല്ലപ്പെട്ട നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE