സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർ ചൊവ്വാഴ്‌ച ഹാജരാകണം; ഉത്തരവ് പുറത്തിറങ്ങി

By Team Member, Malabar News
strike of government employees
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശം. ദേശീയ പൊതുപണിമുടക്ക് തുടരുന്നതിനിടെയാണ് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോൾ ഉത്തരവ് പുറത്തിറക്കിയത്.

കൂടാതെ ജോലിക്ക് ഹാജരാകാത്തവർക്ക് ഡയസ്‌നോൺ ബാധകമാണെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷാപരമായ ആവശ്യം, പ്രസവാവധി, ഒഴിവാക്കാനാകാത്ത കാരണങ്ങൾ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾ ഉള്ളവർക്ക് മാത്രമേ അവധി അനുവദിക്കുകയുള്ളൂ.

സർക്കാർ ഉദ്യോഗസ്‌ഥർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്നുതന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം നിർദ്ദേശിച്ചത്. കൂടാതെ സർക്കാർ ഉദ്യോഗസ്‌ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Read also: തെലങ്കാനയിൽ കോൺഗ്രസ്‌ അംഗങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE