കശ്‌മീരിലെ സർക്കാർ സ്‌കൂളുകൾക്ക് വീരമൃത്യു വരിച്ച സൈനികരുടെ പേര്

By News Desk, Malabar News
Representational Image
Ajwa Travels

ശ്രീനഗർ: രാജ്യത്തിന് വേണ്ടി രക്‌തസാക്ഷികൾ ആയവരോടുള്ള ആദരസൂചകമായി ജമ്മു കശ്‌മീരിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും വീരമൃത്യു വരിച്ച പട്ടാളക്കാർ, പോലീസ് ഉദ്യോഗസ്‌ഥർ, സിആർപിഎഫ്‌ ജവാൻമാർ എന്നിവരുടെ പേരുകൾ നൽകും.

ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ, റിയാസി, പൂഞ്ച്, രജൗരി, കത്വ, സാംബ, റമ്പാൻ, കിഷ്‌ത്വാർ, ഉധംപൂർ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ഡിവിഷണൽ കമ്മീഷണർ കത്തെഴുതി. രക്‌തസാക്ഷികളുടെ പേരുകൾ നൽകാൻ സാധിക്കുന്ന സ്‌കൂളുകളുടെ വിവരങ്ങൾ കണ്ടെത്തി അറിയിക്കണമെന്നാണ് നിർദ്ദേശം.

ഇതിന് വേണ്ടി വിവര ശേഖരണത്തിന് ജമ്മു കശ്‌മീർ സർക്കാർ- തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളോട് ജില്ലാതലത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പഞ്ചാബ് സർക്കാരും ഇത്തരത്തിൽ വിവിധ ജില്ലകളിലെ സ്‌കൂളുകളുടെ പേരുകൾ മാറ്റിയിരുന്നു. 17 സ്‌കൂളുകളുടെ പേരുകളാണ് പഞ്ചാബ് സർക്കാർ മാറ്റിയത്. രാജ്യത്തിന് വേണ്ടി ചെയ്‌ത ത്യാഗങ്ങളുടെയും സംഭാവനകളും പരിഗണിച്ചാണ് സ്വാതന്ത്യ സമര സേനാനികളുടെയും മറ്റ് പ്രമുഖ വ്യക്‌തികളുടെയും പേരുകൾ പഞ്ചാബ് സർക്കാർ സ്‌കൂളുകൾക്ക് നൽകിയത്.

Also Read: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ശാസ്‌ത്രജ്‌ഞന്റെ ചിത്രവും മാറ്റണം; മോദിയെ ട്രോളി സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE