ഐപിഎല്ലിന് ദിവസങ്ങൾ മാത്രം ബാക്കി; മുംബൈ സ്‌റ്റേഡിയത്തിലെ എട്ട് സ്‌റ്റാഫുകൾക്ക് കോവിഡ്

By News Desk, Malabar News
Representational Imge
Ajwa Travels

മുംബൈ: ഈ വർഷത്തെ ഐപിഎൽ ആരംഭിക്കാൻ ആറ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വേദികളിൽ ഒന്നായ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ 8 ഗ്രൗണ്ട് സ്‌റ്റാഫുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഏപ്രിൽ 9നാണ്‌ ഐപിഎൽ 14ആം സീസണിന് തുടക്കമാവുക. ഇതിനിടെ നടത്തിയ പരിശോധനയിലാണ് സ്‌റ്റാഫുകൾക്ക് കൂട്ടത്തോടെ വൈറസ് ബാധ കണ്ടെത്തിയത്.

19 ജീവനക്കാരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഐപിഎല്ലിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും കോവിഡ് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിരുന്നു. ഏപ്രിൽ 10 മുതൽ 25 വരെയാണ് മുബൈയിൽ ഐപിഎൽ മൽസരങ്ങൾ നടക്കുക.

ഒരു കാരണവശാലും വാങ്കഡെയിൽ കാണികളെ അനുവദിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. മഹാരാഷ്‌ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ബിസിസിഐ വേദി മാറ്റത്തെക്കുറിച്ച് ആലോചനകൾ നടത്താനുള്ള സാധ്യതയുണ്ട്.

Also Read: ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും; മഹാരാഷ്‌ട്ര മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE