ജി.എസ്.ടി നഷ്‌ട പരിഹാരം; പ്രത്യേക യോഗം നാളെ

By News Desk, Malabar News
GST council fund
Representational image
Ajwa Travels

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരും. പരോക്ഷ നികുതി വരുമാനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള ഓഹരിയില്‍ കുറവ് വന്ന സാഹചര്യത്തില്‍ നഷ്‌ട പരിഹാരം നല്‍കണമെന്ന വിഷയമാണ് നാളെയും ചര്‍ച്ച ചെയ്യുക. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം.

സംസ്‌ഥാനങ്ങള്‍ക്ക് നഷ്‌ട പരിഹാരം നല്‍കുന്ന കാര്യത്തില്‍ ഈ മാസം അഞ്ചിന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ആയിരുന്നില്ല. സംസ്‌ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 2.35 ലക്ഷം കോടി രൂപ മുഴുവനും വായ്‌പയെടുത്ത് കേന്ദ്രം നല്‍കണമെന്ന് പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങള്‍ തറപ്പിച്ച് പറഞ്ഞിരുന്നു. ജി.എസ്.ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് ഈ പത്ത് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

Also Read: പരിസ്‌ഥിതി സൗഹൃദവും കാർബൺ മുക്‌തവുമായ ഹൈഡ്രജൻ വാഹനത്തിന്റെ പരീക്ഷണം വിജയകരം

നിലവില്‍ വരുമാന  നഷ്‌ടം പരിഹരിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്. 1.1 ലക്ഷം കോടി തങ്ങള്‍ വായ്‌പയെടുത്ത് നല്‍കാം, അല്ലെങ്കില്‍ വരുമാന നഷ്‌ടത്തിന്റെ ഒരു ഭാഗം നല്‍കാം. എന്നാല്‍ മുതലോ പലിശയോ കേന്ദ്രം അടക്കില്ല. അല്ലെങ്കില്‍ 2.35 ലക്ഷം കോടിയും വായ്‌പയെടുക്കാന്‍ സംസ്‌ഥാനങ്ങളെ അനുവദിക്കും  എന്നതാണ് കേന്ദ്രം മുന്നോട്ടു വെച്ച രണ്ടാമത്തെ പരിഹാരം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE