12-14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ; മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

By Team Member, Malabar News
Guidelines Issued By Govt For The Vaccination Of Children In India
Ajwa Travels

ന്യൂഡെൽഹി: 12 മുതൽ 14 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 2010 മാർച്ച് 15നോ അതിന് മുൻപോ ജനിച്ച കുട്ടികൾക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കാവുന്നത്. കൂടാതെ കോർബെവാക്‌സ് മാത്രമാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകുന്നതെന്നും മാർഗനിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ബുധനാഴ്‌ച മുതലാണ് രാജ്യത്ത് 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നത്. കോവിനിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗണ്ടിലൂടെയോ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്. രാജ്യത്ത് നിലവിൽ 15 വയസിനും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. സൈക്കോവ് ഡി, കൊവാക്‌സിൻ, കോർബെവാക്‌സ് എന്നീ മൂന്ന് കോവിഡ് വാക്‌സിനുകളാണ് കുട്ടികളിൽ കുത്തി വെക്കുന്നത്.

രാജ്യത്ത് സ്‌കൂളുകൾ പഴയപടി തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകി സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കഴിഞ്ഞ ജനുവരി മൂന്നാം തീയതി മുതലാണ് രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങിയത്. കൂടാതെ നാളെ മുതൽ 60 വയസിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: മദ്യം വിളമ്പാൻ സ്‌ത്രീകൾ; കൊച്ചിയിൽ ബാർ മാനേജർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE