ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴ തു‌ടരുന്നു

By Staff Reporter, Malabar News
gulab cyclone-kerala heavy rain
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ പരക്കെ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് കേരളത്തിലും ശക്‌തമായ മഴ തുടരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇന്നുകൂടി സംസ്‌ഥാനത്ത് മഴ തുടരുമെന്നാണ് അധികൃതർ പറയുന്നത്.

മണിക്കൂറിൽ 50 കിമീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളാതീരത്ത് മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിരുന്നു. ഞായറാഴ്‌ച രാത്രിയിലുണ്ടായ ശക്‌തമായ മഴയിലും കാറ്റിലും തെക്കൻ കേരളത്തിലെ പല തീരങ്ങളിലും മൽസ്യ ബന്ധന ഉപകരണങ്ങൾ തകർന്നിരുന്നു. നങ്കൂരമിട്ടിരുന്ന വള്ളങ്ങളും തകർന്നു.

അതേസമയം ഗുലാബിന്റെ സ്വാധീനം തീർന്നാലുടൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വിദഗ്‌ധർ അറിയിച്ചിട്ടുണ്ട്.

Most Read: മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE