ഗുലാബ് ചുഴലിക്കാറ്റ്; പരീക്ഷകൾ മാറ്റി, തെലങ്കാനയിൽ ഇന്ന് പൊതു അവധി

By News Desk, Malabar News
Cyclone Mishong
Representational Image
Ajwa Travels

ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴ തുടരുന്നു. ആന്ധ്ര, ഹൈദരാബാദ് സർവകലാശാലകൾ ബുധനാഴ്‌ച വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തെലങ്കാനയിൽ ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

വിശാഖപട്ടണം വിമാനത്താവളത്തിൽ വെള്ളക്കെട്ടും ഉണ്ടായി. ഇതേ തുടർന്ന് വിശാഖപട്ടണത്ത് നിന്നുള്ള വിമാനങ്ങൾ വൈകുമെന്ന് അറിയിപ്പുണ്ട്. 95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്റെ തീവ്രത കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് വലിയ നാശനഷ്‌ടം ഉണ്ടായത്.

മരങ്ങള്‍ വീണും മണ്ണിടിഞ്ഞും അനേക സ്‌ഥലങ്ങളിൽ ഗതാഗത തടസമുണ്ടായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. മുംബൈയിലും പൂണെയിലും കൊങ്കന്‍ മേഖലയിലും മഴ തുടരുകയാണ്. ഈസ്‌റ്റ് കോസ്‌റ്റ് റെയില്‍വേ 34 ട്രെയിനുകള്‍ റദ്ദാക്കി. 17 എണ്ണം വഴിതിരിച്ചു വിട്ടു.

നാവിക സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. രണ്ട് സംസ്‌ഥാനങ്ങളില്‍ നിന്നും 50000 പേരെ മാറ്റി പാര്‍പ്പിച്ചു. ബുധനാഴ്‌ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലും മൂന്ന് ദിവസം കൂടി പരക്കെ മഴ പെയ്യും.

Read Also: ചൈനയില്‍ മണ്ണിടിച്ചില്‍; ഏഴു മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE