ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഗൾഫ് എയർ കുറച്ചു

By Staff Reporter, Malabar News
MALABARNEWS-GULF-AIR
Representational Image
Ajwa Travels

മനാമ: പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് എയർ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കാണ് നിരക്ക് കുറച്ചത്. നേരത്തെ എയർ ബബിൾ പ്രകാരമുള്ള നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചില സമയങ്ങളിൽ 400 ദിനാർ വരെ ആയിരുന്നു ടിക്കറ്റ് നിരക്ക്.

നിലവിൽ കോഴിക്കോട് നിന്ന് 174 ദിനാറിനും കൊച്ചിയിൽ നിന്ന് 172 ദിനാറിനും ടിക്കറ്റ് ലഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് 252 ദിനാറും, കൊച്ചിയിൽ 248 ദിനാറുമായിരുന്നു ടിക്കറ്റ് നിരക്ക്. ഇതാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ആനുപാതികമായി നിരക്ക് കുറയും.

എമിറേറ്റ്സ് അടക്കമുള്ള കമ്പനികൾ ദുബായ് വഴി കുറഞ്ഞ നിരക്കിൽ യാത്രക്കാരെ ബഹ്‌റൈനിലക്ക് കൊണ്ടു പോകാൻ തുടങ്ങിയതോടെ എല്ലാവരും പ്രതീക്ഷയിലായിരുന്നു. എമിറേറ്റ്​സിന്​ പിന്നാലെ ഫ്‌ളൈ ദുബായും ദുബായ് വഴി ബഹ്​റൈനിലേക്ക്​ സർവീസ് ആരംഭിച്ചിരുന്നു.

എന്നാൽ ദുബായ്‌ വിസ വേണമെന്ന നിബന്ധന യാത്രക്കാർക്ക്​ പ്രയാസം സൃഷ്​ടിക്കുന്നതായി. എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി പോകാൻ 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ പി.സി.ആർ ടെസ്​റ്റ്​ നെഗറ്റിവ്​ ഫലം മാത്രമാണ് കൈയിൽ കരുതേണ്ടത്.

ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ ഡിസംബർ ആദ്യ ആഴ്​ച വരെയുള്ള ബുക്കിങ്​ പൂർത്തിയായി. കോഴിക്കോട് നിന്നുള്ള യാത്രക്ക് 200 ദിനാറിന്‌ അടുത്താണ് ടിക്കറ്റ് നിരക്ക്.

Read Also: സൗദിയില്‍ ട്രാഫിക് ലൈന്‍ ലംഘനത്തിന് ഇനി മുതല്‍ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE