ഹനുമാൻ ചാലിസ; രവി റാണ, നവനീത് എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം, ജുഡീഷ്യൽ കസ്‌റ്റഡിയിൽ

By Desk Reporter, Malabar News
Hanuman Chalisa; Ravi and Navneet Rana on treason charges, in judicial custody
Ajwa Travels

മുംബൈ: ഹനുമാൻ ചാലിസ വിവാദത്തിൽ അറസ്‌റ്റിലായ മഹാരാഷ്‌ട്രയിൽ നിന്നുള്ള എംപി നവനീത് റാണയെയും ഭർത്താവ് എംഎൽഎ രവി റാണയെയും മുംബൈ കോടതി ഞായറാഴ്‌ച മെയ് 6 വരെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വീടിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്ന് ‘വിവിധ വിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വളർത്തിയതിന്’ ദമ്പതികളെ ഇന്നലെ വൈകുന്നേരമാണ് അറസ്‌റ്റ് ചെയ്‌തത്‌.

മുംബൈ പോലീസിന്റെ കസ്‌റ്റഡി ആവശ്യം ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ ഹോളിഡേ ആൻഡ് സൺഡേ കോടതി തള്ളി. ഇരുവരുടെയും ജാമ്യാപേക്ഷ ഏപ്രിൽ 29ന് പരിഗണിക്കും. സർക്കാർ സംവിധാനത്തെ വെല്ലുവിളിച്ചതിനാണ് എംപി-എംഎൽഎ ദമ്പതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

‘അവർ ഞങ്ങൾക്കെതിരെ തെറ്റായ കുറ്റം ചുമത്തി,’ എന്നായിരുന്നു കോടതി ഉത്തരവിന് ശേഷം ജയിലിലേക്ക് മടങ്ങുന്നതിനിടെ എംഎൽഎ രവി റാണ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഈ മാസം ആദ്യം, ഹനുമാൻ ജയന്തി ദിനത്തിൽ ശിവസേനയുടെ തലവനായ ഉദ്ദവ് താക്കറെ തന്റെ വസതിയിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യണമെന്ന് രവി റാണ ആവശ്യപ്പെട്ടിരുന്നു, മുഖ്യമന്ത്രി അങ്ങനെ ചെയ്‌തില്ലെങ്കിൽ മാതോശ്രീയിൽ പോയി അത് ചൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.

Most Read:  പ്രധാനമന്ത്രി ജമ്മു കശ്‌മീരിൽ എത്തി; 20,000 കോടിയുടെ പദ്ധതികൾ ഉൽഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE