പ്രധാനമന്ത്രി ജമ്മു കശ്‌മീരിൽ എത്തി; 20,000 കോടിയുടെ പദ്ധതികൾ ഉൽഘാടനം ചെയ്യും

By Team Member, Malabar News
Prime Minister Narendra Modi
Ajwa Travels

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിനായി ജമ്മു കശ്‌മീരിൽ എത്തി. ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ഈ സന്ദർശനത്തിൽ പ്രധാനമന്ത്രി ജമ്മു കശ്‌മീരിൽ ഉൽഘാടനം ചെയ്യുക. 2019ലെ ജമ്മു കശ്‌മീർ വിഭജനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ സന്ദർശനമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്.

ജമ്മു ശ്രീനഗർ ദേശീയ പാതയിലെ 8 കിലോമീറ്റർ നീളമുള്ള ബനിഹാൾ- ഖാസികുണ്ട് തുരങ്കം പ്രധാനമന്ത്രി ജനങ്ങൾക്കായി തുറന്നു കൊടുക്കും. രണ്ടു ജലവൈദ്യുത പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. കൂടാതെ ജമ്മുവിലെ പല്ലി ഗ്രാമത്തിൽ 500 കിലോവാട്ട് സൗരോർജ പ്ളാന്റിന്റെ ഉൽഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

പല്ലി ഗ്രാമത്തിൽ എത്തുന്ന പ്രധാനമന്ത്രി പഞ്ചായത്തി രാജ് ദിനത്തിൽ പഞ്ചായത്ത് അംഗങ്ങളെ അഭിസംബോധന ചെയ്യുമെന്നും അധികൃതർ വ്യക്‌തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമ്മു കശ്‌മീരിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേരുകയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്‌തിരുന്നു.

Read also: വീണ്ടും കോവിഡ് ഭീതിയിൽ രാജ്യം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE