കമല ഹാരിസിനെതിരെ വിദ്വേഷ പരാമര്‍ശം; പേജുകള്‍ നീക്കം ചെയ്‌ത്‌ ഫേസ്ബുക്ക്

By Syndicated , Malabar News
Kamala harris_Malabar news
Ajwa Travels

വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസിനെതിരെ വിവിധ പേജുകളില്‍ വന്ന വംശീയ അധിക്ഷേപ പരാമര്‍ശങ്ങളും കമന്റുകളും നീക്കം ചെയ്‌ത്‌ ഫേസ്ബുക്ക്. കമല ഹാരിസ് അമേരിക്കന്‍ വംശജയല്ല,  അവരെ ഇന്ത്യയിലേക്ക് നാടുകടത്തണം തുടങ്ങിയ പരാമര്‍ശങ്ങളാണ് ചില പേജുകളിലൂടെ  ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്നത്. കമലയുടെ പേരിനെ പരിഹസിച്ചും ചില പോസ്‌റ്റുകള്‍ പ്രചരിച്ചിരുന്നു.

1500 മുതല്‍ 4000 വരെ അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ചര്‍ച്ചകളും പ്രതികരണങ്ങളും ഉയര്‍ന്നുവന്നത്.  തുടര്‍ന്ന് ഫേസ്ബുക്ക് ഇത്തരം പേജുകള്‍ നീക്കം ചെയ്യുകയായിരുന്നു. നേരത്തെ വിദ്വേഷ പരാമര്‍ശങ്ങള്‍ സ്‌ഥിരമായി പ്രചരിപ്പിക്കുന്ന മൂന്ന് ഗ്രൂപ്പുകളെക്കുറിച്ച് ബിബിസി ന്യൂസ് ഫേസ്ബുക്കിന് വിവരം നല്‍കിയിരുന്നു. ഇത്തരം ഗ്രൂപ്പുകളുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉള്ളടക്കം നീക്കം ചെയ്‌തിട്ടുണ്ട്.

Read also: പ്രതിദിന കോവിഡ് കണക്കുകള്‍ റെക്കോര്‍ഡില്‍ എത്തിയെന്ന് ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE