മെഡിക്കൽ പിജി സംഘടനാ പ്രതിനിധികളുമായി ചർച്ച ചൊവ്വാഴ്‌ച; ആരോഗ്യമന്ത്രി

By Team Member, Malabar News
Veena George
ആരോഗ്യമന്ത്രി വീണ ജോർജ്
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പിജി ഡോക്‌ടർമാർ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന സമരം പരിഹരിക്കുന്നതിനായി പിജി ഡോക്‌ടർമാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്. ചൊവ്വാഴ്‌ച വൈകുന്നേരം 7 മണിക്കാണ് ചർച്ച നടക്കുക.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ സൂചന പണിമുടക്കിന് ശേഷമാണ് തിങ്കളാഴ്‌ച മുതൽ പിജി ഡോക്‌ടർമാർ സമരം ആരംഭിക്കുന്നത്. അതേസമയം ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇത് തടയുന്നതിനായി കെജിഎംഒഎ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണമെന്നും, അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പോലീസ് എയ്‌ഡ്‌ പോസ്‌റ്റ് സ്‌ഥാപിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. ആശുപത്രിയിൽ സുരക്ഷാ ക്യാമറ അടക്കം സജ്‌ജീകരണമെന്നും, എല്ലാ ആക്രമണ കേസുകളും ഹോസ്‌പിറ്റൽ പ്രൊട്ടക്ഷൻ ആക്‌ട് 2012ന് കീഴിൽ ഉൾപ്പെടുത്തണമെന്നും കെജിഎംഒഎ അറിയിച്ചു. കൂടാതെ ഡോക്‌ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ്‌ വിദഗ്‌ധ സമിതി പരിശോധിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.

Read also : കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്ക് കത്തയച്ച് യെദിയൂരപ്പ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE