ദക്ഷിണ ഇറാനിൽ വൻ ഭൂചലനം; ഗൾഫ് രാജ്യങ്ങളിലും പ്രകമ്പനം

By Team Member, Malabar News
Heavy Earthquake In Iran Today
Ajwa Travels

ടെഹ്‌റാൻ: ദക്ഷിണ ഇറാനിൽ വൻ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30ഓടെ ഉണ്ടായ ഭൂമികുലുക്കത്തിൽ റിക്‌ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. 3 പേർ ഭൂചലനത്തെ തുടർന്ന് ഇറാനിൽ മരിച്ചതായാണ് വിവരം. അതേസമയം ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം മിക്ക ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.

ദക്ഷിണ ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്നുകിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം പുലർച്ചെ 1.32ന് 10 കിലോമീറ്റർ ദൂരത്തിൽ ആദ്യം ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ 3.24ഓടെ മറ്റൊരു ഭൂകമ്പം കൂടി അനുഭവപ്പെട്ടു. ഇതിനിടയിൽ 4.6, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ 2.43നും 3.13നും റിപ്പോർട് ചെയ്‌തു.

ഭൂചലത്തിന്റെ പ്രകമ്പനം യുഎഇയിൽ മിക്കയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. കൂടാതെ സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. തുടർചലനം അനുഭവപ്പെടുന്നതിനാൽ പലരും ആശങ്കയിലാണ്.

Read also: സ്വപ്‌നയുടെ ഐഫോൺ പരിശോധനക്ക് വിധേയമാക്കും; മൊഴി സ്‌ഥിരീകരിക്കുക ലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE