സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് പരമാവധി 50 കിമീ വരെ വേഗതയിലെ കാറ്റിനും 3.8 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. തീരദേശവാസികളും ജാഗ്രത പാലിക്കണം.

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്‌ച 5 ജില്ലകളിലും തിങ്കളാഴ്‌ച 9 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുമാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

Must Read: ലക്ഷദ്വീപിൽ നാളെ വീണ്ടും സർവകക്ഷി യോഗം; ദ്വീപ് എംപി അമിത് ഷായെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE