ലക്ഷദ്വീപിൽ നാളെ വീണ്ടും സർവകക്ഷി യോഗം; ദ്വീപ് എംപി അമിത് ഷായെ കാണും

By Desk Reporter, Malabar News
The lockdown in Lakshadweep has been extended for another week
Ajwa Travels

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവകക്ഷി യോഗം ചേരും. ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. കൂടാതെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഡെൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും.

ശനിയാഴ്‌ച ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാൻ ഇന്നലെ ഓൺലൈൻ ആയി ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിച്ച് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം. മറ്റന്നാൾ പ്രഫുൽ കെ പട്ടേൽ ലക്ഷദ്വീപിൽ എത്തുമെന്നാണ് സൂചന. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡെൽഹിയിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.

വിദഗ്‌ധരുമായി ആലോചിച്ച് നിയമ നടപടികളിലേക്കും കടക്കും. ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ ജില്ലാ പഞ്ചായത്ത് ഇതിന് മുൻകൈയെടുക്കും. വിവിധ വകുപ്പുകളിൽ നിന്ന് കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും കോടതിയിൽ ചോദ്യം ചെയ്യും.

ദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് ലക്ഷദ്വീപ് ബിജെപി ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലും ആവർത്തിച്ചിരുന്നു. സ്‌റ്റിയറിങ് കമ്മിറ്റിയില്‍ സജീവമായി, അഡ്‌മിനിസ്‌ട്രേറ്റര്‍ നിയമ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Most Read:  കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE