ശക്‌തമായ മഴയും പൊടിക്കാറ്റും; യുഎഇയിൽ ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Heavy Rain And Dust Storm In Uae
Ajwa Travels

അബുദാബി: യുഎഇയിൽ ശക്‌തമായ മഴയും പൊടികാറ്റും തുടരുന്നു. കൂടാതെ വരും ദിവസങ്ങളിൽ ഇടിമിന്നലിന്റെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലാണ് ശക്‌തമായ പൊടിക്കാറ്റ് വീശിയത്.

അതേസമയം ദുബായിൽ അൽ ഖവ്‌നീജ്, ലഹ്ബാബ്, എമിറേറ്റ്‌സ് റോഡ്, എക്‌സ്‌പോ, അൽ അവീർ എന്നിവിടങ്ങളിൽ ചെറിയ തോതിലും, ഷാർജയിലെ അൽ മദാമിലും അൽ ബത്തായി എന്നിവിടങ്ങളിൽ കനത്ത മഴയും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

കൂടാതെ റാസൽഖൈമയിലും ഉമ്മുൽഖുവൈനിലും ശക്‌തമായ മഴ ലഭിച്ചിട്ടുണ്ട്. പൊടിക്കാറ്റ് ശക്‌തമായതോടെ മിക്കയിടങ്ങളിലും ദൂരക്കാഴ്‌ച കുറഞ്ഞിട്ടുണ്ട്.

Read also: ആളിയാറിൽ നിന്നും കൂടുതൽ വെള്ളം; തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE