അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്

By Syndicated , Malabar News
heavy rain and wind
Ajwa Travels

ന്യൂഡെൽഹി: അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം 16ഓടെ ചുഴലിക്കാറ്റായി മാറാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഇല്ലെങ്കിലും ശക്‌തമായ കടലാക്രമണവും കാറ്റും കൂടാതെ, കേരളത്തിന്റെ വിവിധയിടങ്ങളിൽ ശക്‌തമായ മഴയും ഉണ്ടാവാൻ സാധ്യതയുണ്ട്. നിർദേശങ്ങൾ കണക്കിലെടുത്ത് സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും തയ്യാറെടുപ്പുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കാലാവസ്‌ഥ മോശമാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം 2021 മേയ് 14 മുതൽ ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചതായി സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Read also: കുട്ടമ്പുഴയിൽ ആദിവാസി കുടുംബങ്ങളെ ഊര് വിലക്കിയതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE