തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴക്ക് സാധ്യത. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് അഞ്ചു ജില്ലകളിൽ എല്ലോറ അലർട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് തുടരുന്നത്. നാളെയും ജാഗ്രതാ നിർദ്ദേശം തുടരും.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മൽസ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അറിയിപ്പുണ്ട്. എന്നാൽ, കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ തടസമില്ലെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
Most Read: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; വീടുകൾക്ക് തീയിട്ട 22 പേർ അറസ്‌റ്റിൽ