സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; ഒമ്പതിടത്ത് യെല്ലോ അലർട്- മൂന്ന് ജില്ലകൾക്ക് അവധി

കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി.

By Trainee Reporter, Malabar News
Heavy Rain In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിലാണ് കനത്ത മഴക്ക് സാധ്യത. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലാണ് നിലവിൽ ജാഗ്രത നിർദ്ദേശിച്ചിട്ടുള്ളത്.

കനത്തതോടെ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അങ്കണവാടികൾക്കും സിബിഎസ്‌ഇ-ഐസിഎസ്‌ഇ സ്‌കൂളുകൾ, മദ്രസകൾ ഉൾപ്പടെയുള്ള എല്ലാ സ്‌ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്‌ടർമാർ അറിയിച്ചിട്ടുണ്ട്.

മൂന്ന് ചക്രവാതച്ചുഴിയുടെ സാന്നിധ്യവും ന്യൂനർമാർദ്ദവുമാണ് കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ അതിശക്‌തമായ മഴക്ക് കാരണം. നിലവിലെ സാഹചര്യത്തിൽ അടുത്ത അഞ്ചു ദിവസം കൂടി കേരളത്തിൽ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. തീരദേശ വാസികളും ജാഗ്രത പാലിക്കണം.

Most Read: കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്‌മരണം ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE