കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്‌മരണം ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും

ഇന്ന് വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ചാണ് അനുസ്‌മരണ പരിപാടി നടക്കുക.

By Trainee Reporter, Malabar News
Pinarayi Vijayan, Oommen chandi_2020-Sep-16
Ajwa Travels

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്‌മരണ പരിപാടി ഇന്ന്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മര പ്രഭാഷണം നടത്തും. ഇന്ന് വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ചാണ് അനുസ്‌മരണ പരിപാടി നടക്കുക. കെപിസിസിയുടെ ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നത്.

നേരത്തെ, ചടങ്ങിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പിന്നീട്, അനുസ്‌മരണ പ്രഭാഷകനാക്കുകയായിരുന്നു. അനുസ്‌മരണ പരിപാടിയിൽ ഉൽഘാടനം വേണ്ടെന്ന നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. ഇതോടെ, ഒരു പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ എതിർ പാർട്ടിയിലെ പ്രധാന നേതാവ് പങ്കെടുക്കുന്നുവെന്ന രാഷ്‌ട്രീയ പ്രത്യേകത കൂടി ചടങ്ങിനുണ്ടാകും.

ഉമ്മൻ ചാണ്ടിയെന്ന ജനകീയ രാഷ്‌ട്രീയ നേതാവിനെ അനുസ്‌മരിക്കുന്ന പരിപാടിയിൽ കക്ഷി നേതാക്കളെ മാത്രം വിളിക്കാനായിരുന്നു കെപിസിസി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, മുതിർന്ന നേതാക്കളുടെ ഇടപെടലിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ തീരുമാനിച്ചത്. ഭരണ-പ്രതിപക്ഷ പാർട്ടികളിലെ മറ്റു നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്.

Most Read: ഏക സിവിൽ കോഡ്; മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ സിപിഎം പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE