ഏക സിവിൽ കോഡ്; മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ സിപിഎം പങ്കെടുക്കും

ഈ മാസം 26ന് കോഴിക്കോട് നടക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും.

By Trainee Reporter, Malabar News
uniform Civil Code i
Representational Image
Ajwa Travels

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു സിപിഎം. ഈ മാസം 26ന് കോഴിക്കോട് നടക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കുന്നതിനുള്ള നീക്കത്തിനെതിരായ ഏത് പരിപാടിയിലും സിപിഎം പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.

മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ സിപിഎമ്മിനെ ക്ഷണിച്ചതായി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം ഇന്ന് വൈകിട്ടാണ് അറിയിച്ചത്. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള എല്ലാ മത സംഘനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സെമിനാർ രാഷ്‌ട്രീയ പാർട്ടികളുടേതല്ലെന്നും പിഎംഎ സലാം വ്യക്‌തമാക്കി.

നേരത്തെ സിപിഎം ഏക സിവിൽ കോഡിനെതിരെ നടത്തിയ സെമിനാറിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുത്തിരുന്നില്ല. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കാത്ത സാഹചര്യത്തിലാണ് ലീഗ് ക്ഷണം നിരസിച്ചത്.

Most Read: സജീവ രാഷ്‌ട്രീയത്തിലേക്കില്ല; ഇഷ്‌ടം അപ്പയുടെ മകളായി ജീവിക്കാൻ- അച്ചു ഉമ്മൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE