മഴ ശക്‌തം; പമ്പ, കക്കി-ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട്

By Team Member, Malabar News
kakki anathodu-dam-open
Representational image
Ajwa Travels

പത്തനംതിട്ട : ജില്ലയില്‍ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ, കക്കി-ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ ശക്‌തമായ മഴ തുടരുന്നതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഇതോടെയാണ് ഡാമുകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പമ്പ നദിയുടെയും കക്കാട്ടാറിന്റെയും തീര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ കനക്കുന്നതോടെ നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്റെ സ്‌പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ കളക്‌ടർ അനുമതി നല്‍കിയിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ പരമാവധി ജല സംഭരണശേഷി 76.4 മീറ്ററാണ്. നീരൊഴുക്ക് വര്‍ധിച്ചതോടെ ഇപ്പോള്‍ ജലനിരപ്പ് 75.71 മീറ്ററായി ഉയര്‍ന്നു. ഇതോടെ ഇപ്പോള്‍ ഡാമിന്റെ 96.48 ശതമാനം ജലമുണ്ട്.

ഡാമില്‍ നിന്നും ജലം പുറത്തേക്കൊഴുക്കി വിട്ടാല്‍ കുറുമാലിപ്പുഴ, കരുവന്നൂര്‍പ്പുഴ എന്നീ നദികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഈ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പുഴകളില്‍ മല്‍സ്യബന്ധനം ഉള്‍പ്പടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അധികൃതര്‍ വ്യക്‌തമാക്കി.

Read also : മല കയറുമ്പോൾ മാസ്‌ക് വേണ്ട; ശബരിമലയിലെ കോവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE