കക്കയം ഡാമിൽ ഓറഞ്ച് അലർട്; സ്‌പെയിൽവേ ഷട്ടറുകൾ തുറക്കും – ജാഗ്രതാ നിർദ്ദേശം

By Trainee Reporter, Malabar News
Kakkayam Dam
Ajwa Travels

കോഴിക്കോട്: കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ കളക്‌ടർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും കളക്‌ടർ നിർദ്ദേശിച്ചു.

റിസർവോയറിലെ ജലനിരപ്പ് റെഡ് അലർട് ലെവലിലേക്ക് ഉയരുന്ന സാഹചര്യത്തിൽ സ്‌പെയിൽവേ ഷട്ടറുകൾ തുറന്ന് ആവശ്യമായ അളവിൽ വെള്ളം പുറത്ത് വിടാൻ കെഎസ്ഇബി സേഫ്‌റ്റി ഡിവിഷൻ വയനാട് എക്‌സിക്യൂട്ടീവ് എഞ്ചിനിയർക്ക് അനുമതി നൽകിയിട്ടുണ്ട്. ഡാം സുരക്ഷയെ മുൻനിർത്തി ഇന്ന് ഉണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിനാണിത്.

സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ വരെ ജലം തുറന്നു വിടാനാണ് അനുമതി നൽകിയിട്ടുള്ളത്. അതിനാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്‌ടർ അറിയിച്ചു. അതേസമയം, കോഴിക്കോട് ഇന്ന് പ്രഖ്യാപിച്ച ഓറഞ്ച് അലർട് ജില്ലയിൽ തുടരുകയാണ്. മിക്കയിടങ്ങളിലും രാവിലെ മുതൽ പെയ്യുന്ന മഴ ഇപ്പോഴും തുടരുകയാണ്.

Most Read: നഗ്‌നതാ പ്രദർശന കേസ്; ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE