സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

By Staff Reporter, Malabar News
kerala image_malabar news.jpg
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്ത് 31 മുതല്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. സെപ്തംബര്‍ 3 വരെ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ മഴക്കാണ് സാധ്യത. ഈ ദിവസങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴ വരെ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവില്‍ കേരളത്തില്‍ തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാണ്. 5 സെന്റിമീറ്റര്‍ മഴ ലഭിച്ച കോട്ടയം ജില്ലയിലെ വൈക്കത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കൂടാതെ കുമരകം, കുഡുലു എന്നിവിടങ്ങളില്‍ ഓരോ സെന്റിമീറ്റര്‍ വീതവും മഴ ലഭിച്ചു. സംസ്ഥാനത്ത് ഒന്ന് രണ്ട് പ്രദേശങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിച്ചത്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടുക്കി ജില്ലയിലും ബുധനാഴ്ച കൊല്ലം ജില്ലയിലും ഒറ്റപ്പെട്ട കനത്ത മഴയുടെ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്തംബര്‍ 3 വരെ കേരളത്തിലാകെ സാധാരണ മഴയാണ് (ദീര്‍ഘകാല ശരാശരി) ലഭിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സെപ്തംബര്‍ 4 മുതല്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്‌ചയില്‍ സാധാരണയിലും കൂടുതല്‍ മഴക്കാണ് സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദീര്‍ഘകാല പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ മഴക്ക് സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാന്‍ സാധിക്കില്ല. അതേസമയം ദിവസേന പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പില്‍ ജില്ലാതല വിവരങ്ങള്‍ ലഭിക്കുന്നതാണ്.

ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണില്‍ ഇതുവരെയായി (ജൂണ്‍ 1 മുതല്‍ ആഗസ്ത് 29 വരെ) 1642 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിലാകെ ലഭിച്ചത്. ഇത് ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുടെ ദീര്‍ഘകാല ശരാശരിയെക്കാള്‍ 8 ശതമാനം കുറവാണ്. കൂടാതെ ആഗസ്ത് 20 മുതല്‍ 26 വരെ സാധാരണ മഴയെക്കാള്‍ 77 ശതമാനം കുറവ് മഴയാണ് ലഭിച്ചത്.

കനത്ത മഴക്ക് സാധ്യതയുണ്ടെങ്കിലും കേരള തീരത്ത് മല്‍ത്സ്യബന്ധനത്തിന് തടസമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE