കനത്ത മഴ തുടരുന്നു; കണ്ണൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിൽ നാളെ അവധി

By Trainee Reporter, Malabar News
Holiday For Schools Due To Heavy Rain
Rep. Image
Ajwa Travels

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് കളക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ് നാളെ അവധി.

കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ, നാളത്തെ പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. അതിശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ, ജില്ലയിൽ മുൻ നിശ്‌ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

കാസർഗോഡ് ജില്ലയിൽ റെഡ് അലർട് തുടരുന്നതിനാൽ നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ് അവധി. എന്നാൽ, മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. ജില്ലയിലെ സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ, ചുറ്റുമതിൽ എന്നിവ അധികൃതരുടെ നേതൃത്വത്തിൽ നാളെ തന്നെ വീണ്ടും പരിശോധിക്കുകയും സുരക്ഷ ഉറപ്പുവരുത്തേണ്ടതുമാണെന്ന് കളക്‌ടർ അറിയിച്ചു.

Most Read: എൻസിപി അധ്യക്ഷൻ ശരത് പവാർ തന്നെ; അജിത് പവാറടക്കമുള്ള നേതാക്കളെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE