സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച വരെ കനത്ത മഴയ്‌ക്ക് സാധ്യത; യെല്ലോ അലർട്ട്

By Staff Reporter, Malabar News
rain alert

തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച വരെ കനത്ത മഴ ലഭിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മലയോര മേഖലകളിൽ മഴ ശക്‌തമാകുമെന്നാണ് സൂചന. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

നാളെ മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കനത്ത കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുമാണ് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ് പറയുന്നു.

സംസ്‌ഥാനത്ത് അപകടകരമാം വിധം ഇടിമിന്നൽ സാധ്യത തുടരുന്നതായും പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും ജനങ്ങൾക്ക് നിർദേശമുണ്ട്.

അതേസമയം മൽസ്യ തൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്ന് വിലക്കിയിട്ടില്ല.

Read Also: മെഗാ വാക്‌സിനേഷന് തിരിച്ചടിയായി വാക്‌സിൻ ക്ഷാമം; ഇന്ന് മിക്ക ജില്ലകളിലും ക്യാംപുകള്‍ മുടങ്ങും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE