ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ല; വടകരയില്‍ ഒറ്റക്കാലില്‍ നിന്ന് പ്രതിഷേധം

By Staff Reporter, Malabar News
MALABARNEWS-HIGHCOURT
Representational Image
Ajwa Travels

വടകര: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ തയ്യാറാവാത്ത സർക്കാർ നടപടിക്ക് എതിരെ വടകരയിൽ ഒറ്റക്കാലിൽ നിൽപ്പ് സമരം. സംസ്‌ഥാന സര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സ്‌പോട്‌സ് കൗണ്‍സില്‍ സമര്‍പ്പിച്ച പട്ടിക അംഗീകരിക്കണം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇത് നടപ്പിലാക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടിക്ക് എതിരെയാണ് ദേശീയ കായിക വേദി വടകര നിയോജക മണ്ഡലം കമ്മിറ്റി ഒറ്റക്കാലില്‍ നിന്ന് പ്രതിഷേധിച്ചത്.

കായിക താരങ്ങളായ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌പോട്‌സ് കൗണ്‍സില്‍ തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ നിന്നും കായിക താരങ്ങളെ തിരഞ്ഞെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വ്യത്യസ്‌തമായ സമര പരിപാടിയുമായി സംഘടന മുന്നോട്ട് വന്നത്.

വടകര ഗാന്ധി പ്രതിമക്ക് മുന്‍പില്‍ വെച്ച് നടന്ന സമരം കെപിസിസി നിര്‍വാഹക സമിതി അംഗം സി. വല്‍സന്‍ ഉല്‍ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡണ്ട് സഹീര്‍ കാന്തിലാട്ട് അദ്ധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സമരപരിപാടി നടന്നത്.

Read Also: സാമ്പത്തിക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണം; പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന്; കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE