ചുട്ടുപൊള്ളി സംസ്‌ഥാനം; മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യതാപ മുന്നറിയിപ്പ്.

By Trainee Reporter, Malabar News
Temperature rising
Rep. Image
Ajwa Travels

തിരുവനന്തപുരം: കൊടും ചൂടിൽ ചുട്ടുപൊള്ളി സംസ്‌ഥാനം. വരും ദിവസങ്ങളിലും കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ചൂട് കൂടുക. തലസ്‌ഥാനത്ത് അടക്കം മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യതാപ മുന്നറിയിപ്പ്.

അതേസമയം, സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നത് അനുസരിച്ചു നിർജലീകരണവും ദേഹാസ്വാസ്‌ഥ്യവും ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. കുട്ടികളെ വെയിലത്ത് പുറത്തിറക്കരുത്. വേനൽച്ചൂടിനൊപ്പം പകർച്ച വ്യാധികളും പടരുന്നതിനാൽ മറ്റു രോഗങ്ങൾ ഉള്ളവരും കുട്ടികളും ഗർഭിണികളും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read: പാർട്ടിക്കെതിരെ പരസ്യ പ്രസ്‌താവന; കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE